ഒലെംബെ സ്റ്റേഡിയം
കാമറൂണിലെ യൗണ്ടേ പ്രദേശത്തെ 84 ഏക്കർ വിസ്തൃതിയുള്ള ഒരു സ്റ്റേഡിയമാണ് പോൾ ബിയ ഓമ്‌നിസ്‌പോർട്‌സ് സ്റ്റേഡിയം. ഒലെംബെ സ്റ്റേഡിയം ആൻഡ് സ്‌പോർട് കോംപ്ലക്‌സ് എന്നും ഈ സ്റ്റേഡിയെ അറിയപ്പെടുന്നു. ദീർഘകാലം കാമറൂൺ ഭരിച്ചിരുന്ന പ്രസിഡന്റിന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. ഏറ്റവും കൂടുതൽ കാണികളെ ഉൾക്കൊള്ളുന്ന കാമറൂണിലെ സ്റ്റേഡിയമാണിത്. 60,000 കാണികളെ ഉൾക്കൊള്ളാൻ ഈ സ്റ്റേഡിയത്തിനു കഴിയും. വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ 9-ാമത്തെ സ്റ്റേഡിയമാണിത്. യൗണ്ടേ സിറ്റി സെന്ററിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെ രണ്ട് പരിശീലന ഗ്രൗണ്ടുകൾ കൂടി ഉൾപ്പെടുന്ന ഒരു സമുച്ചയത്തിന്റെ ഭാഗമാണ് സ്റ്റേഡിയം; ഹാൻഡ്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ടെന്നീസ് കോർട്ടുകൾ, ഒരു ജിംനേഷ്യം, ഒരു ഒളിമ്പിക് വലിപ്പമുള്ള നീന്തൽക്കുളം; ഒരു ഷോപ്പിംഗ് മാൾ, മ്യൂസിയം, സിനിമ തീയേറ്റർ, കൂടാതെ 70 മുറികളുള്ള 5-നക്ഷത്ര ഹോട്ടലും ഇതിനോടൊപ്പം ഉൾപ്പെടുന്നു.
